Sunday, 23 March 2014

സച്ചരിതരായ സഹാബത്തിന്റെ ആ പാത

നന്മയുടെ ഈ ബ്ലോഗിനെ കുറിച്ച്  ..

നിഷ്കളങ്കമായ മനസ്സോടെ റബ്ബിനെ ആരാധിച്ചും അനുസരിച്ചും ജീവിക്കാൻ ആഗ്രഹിക്കുന്ന ഒത്തിരി പേർ ഈ മലയാള നാട്ടിലുണ്ട് .ഭിന്നിപ്പിനെ ഇഷ്ടപ്പെടാത്ത..ഹറാമുകളിൽ നിന്ന് വിട്ടു നിൽക്കുന്ന...ഒരു പിടി നല്ല മുസ്ലിംകൾ .

റബ്ബിന്റെ ദീനിന്റെ പേരിൽ പലരും അറിവില്ലാതെ തർക്കിക്കുന്നത് അവർ കാണുന്നു . പല ചേരികളിലായി കക്ഷി മാൽസര്യങ്ങൾ കാണുമ്പോൾ, ഈ വിഷയങ്ങളിൽ സത്യം തങ്ങൾക്ക് അറിയിച്ചു തരാൻ അവർ റബ്ബിനോട് ദുആ ചെയ്യുന്നു. ഏതെങ്കിലും വ്യക്തികളെ തഖ്‌ലീദ് ചെയ്യാതെ സത്യം പിന്തുടരാൻ ആഗ്രഹിക്കുന്ന ഇത്തരം  നല്ല മനുഷ്യർക്കായുള്ളതാണ്  ഈ ബ്ലോഗ്‌.

ആരാണ് സച്ചരിതരായ ആ മുൻഗാമികൾ ? 

അവർ ഈ ഉമ്മത്തിലെ ആദ്യ തലമുറയാണ് . മുഹാജിറുകളും അൻസാറുകളും ഇവരിൽ പെടുന്നു. ഇവരെ കുറിച്ച് അള്ളാഹു തആലാ പറഞ്ഞു :

9:100
"മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട്‌ വന്നവരും, സുകൃതം ചെയ്തുകൊണ്ട്‌ അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത്‌ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക്‌ അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം" - Surah Tawbah : 100

സഹാബികളിലെ മുഹാജിറുകളെ കുറിച്ച്  അള്ളാഹു തആലാ പറഞ്ഞു :

59:8
"അതായത്‌ സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്‍മാര്‍ക്ക്‌ (അവകാശപ്പെട്ടതാകുന്നു ആ ധനം.) അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍"  - Surah Al-Hashr: 8

അൻസാറുകളെ  കുറിച്ചു്  അള്ളാഹു തആലാ പറഞ്ഞു (തൊട്ടടുത്ത വചനം) :

59:9

"അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സാറുകള്‍ക്ക്‌). തങ്ങളുടെ അടുത്തേക്ക്‌ സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്ക്‌ (മുഹാജിറുകള്‍ക്ക്‌) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക്‌ ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക്‌ അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ നിന്ന്‌ കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍."  - Al-Hashr: 9

 സഹാബത്തിനു ശേഷം വന്നവരെക്കുറിച്ച്  അള്ളാഹു തആലാ പറഞ്ഞു (തൊട്ടടുത്ത വചനം) :

59:10
"അവരുടെ ശേഷം വന്നവര്‍ക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട്‌ ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു." - Al-Hashr:10

അവരുടെ ശേഷം വന്നവര്‍ക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട്‌ ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു - See more at: http://www.malayalamquransearch.com/advanced_search.php?key=&sura_id1=59&aya_from1=10&aya_to1=10&search=Search#sthash.wsVixcJD.dpuf

സഹാബികളെയും താബിഉകളെയും തബഉത്താബിഉകളെയും കുറിച്ച്  റസൂൽ (സ) പറഞ്ഞു :

"നിങ്ങളിൽ ഏറ്റവും ഉത്തമർ എന്റെ സമുദായം . ശേഷം, അവരെ പിന്തുടർന്നവർ,  ശേഷം, അവരെ പിന്തുടർന്നവർ "
ഇവരാണ് ഈ സമുദായത്തിലെ സച്ചരിതരായ മുൻഗാമികൾ. ഇവരെയാണ് റസൂൽ (സ) പ്രശംസിച്ചത് . ഇവരുടെ മാർഗമാണ്  ഈ സമുദായം പിൻപറ്റേണ്ടത് .  ദീനിന്റെ എല്ലാ മേഖലയിലും. അഥവാ, വിശ്വാസ കാര്യങ്ങൾ (അഖീദ), ഇടപാടുകൾ (മുആമലാത് ), സ്വഭാവ ഗുണങ്ങൾ (അഖ് ലാഖ് ) അങ്ങിനെ എല്ലാ മേഖലയിലും ഇവരാണ് ദീനിനെ യഥാർത്ഥ രീതിയിൽ റസൂലിൽ നിന്ന് നേരിട്ട് പഠിച്ചവർ. അവരുടെ പാത , അവർ സ്വീകരിച്ചത്  അല്ലാഹുവിന്റെ കിതാബിൽ നിന്നും റസൂലിന്റെ  സുന്നത്തിൽ നിന്നുമാണ് . കാരണം വഹ് യിന്റെ കാലവുമായി അടുത്ത്  ജീവിച്ചിരുന്നത്  അവരാണ് . അവർ റസൂ ലിൽ നിന്നും വ്യക്തമായി പഠിക്കുകയും മാതൃകാപരമായി  പ്രാവർത്തികമാക്കുകയും ചെയ്തു. അവരാണ് ഏറ്റവും ഉത്തമർ. അതുകൊണ്ട് അവരുടെ മാർഗമാണ്  ഏറ്റവും നല്ലത് . അതു കൊണ്ട് തന്നെ ദീനിന്റെ ഓരോ മേഖലയിലും  അവരുടെ മാർഗം എന്തായിരുന്നു എന്ന് ഒരു മുസ്ലിം പഠിക്കേണ്ടതുണ്ട് . എങ്കിൽ മാത്രമേ അത് മനസ്സിലാക്കുവാനും ആ വിജയപാതയിൽ ചരിക്കുവാനും സാധിക്കൂ. അള്ളാഹു അനുഗ്രഹിക്കട്ടെ.

അറിവു നേടിക്കൊണ്ട്  സച്ചരിതരായ മുൻഗാമികളുടെ മാർഗം പിന്തുടരേണ്ടതിന്റെ പ്രാധാന്യം 

ഏറ്റവും മഹത്വ പൂർണനും സർവശക്തനുമായ അള്ളാഹു മുകളിൽ  കൊടുത്ത വചനത്തിൽ (തൗബ :100) പറഞ്ഞ പോലെ സച്ചരിതരായ മുൻഗാമികളെ  പിൻപറ്റാൻ , അവരുടെ മാർഗം പഠിക്കേണ്ടത് അനിവാര്യമാണ്. അത് പഠിക്കാതെ ഒരു വ്യക്തി ഖുർ ആനിലെയും ഹദീസിലെയും വചനങ്ങളുടെ പരിഭാഷ വായിക്കുകയും തന്റെ ജീവിത സാഹചര്യത്തിനനുസരിച്ച്  ആ വചനങ്ങളെ മനസ്സിലാക്കുകയും ചെയ്യുന്നു. ഇതേ വചനങ്ങളെ മറ്റൊരാൾ മറ്റൊരു രീതിയിൽ മനസ്സിലാക്കുന്നു. ഇവർ  തമ്മിൽ ഈ വചനങ്ങളെ കുറിച്ചു ചർച്ച ചെയ്യുമ്പോൾ ഭിന്നിപ്പുണ്ടാവുന്നത് സ്വാഭാവികം മാത്രം. ഇത് തന്നെ, കുറെ വ്യക്തികൾ ചേർന്ന സംഘടനകൾ തമ്മിലും സംഭവിക്കുന്നു . അതുകൊണ്ടു തന്നെ , ഞങ്ങൾ പിന്തുടരുന്നത് ഖുർ ആനും ഹദീസുമാണ് എന്ന് പറയുകയും എന്നാൽ അവയിലെ വചനങ്ങളെ ഉത്തമ തലമുറ മനസ്സിലാക്കിയതെങ്ങനെ എന്ന് പരിശോധിക്കാതെ തനിക്കു തോന്നുന്നത് ഊഹിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നത്  സമൂഹത്തിൽ വലിയ ഭിന്നിപ്പിനും കുഴപ്പങ്ങൾക്കും കാരണമായിരിക്കുന്നു. അള്ളാഹു ഉദ്ദേശിക്കാത്ത ഒരർത്ഥം വഹ് യിലെ വചനങ്ങൾക്ക് ആരോപിക്കുന്നത് എത്ര ഗുരുതരം . എന്നാൽ ഇത്  ഈ കാലത്ത്  വളരെ സാധാരണമായതിനാൽ പലരും ഈ രീതിയിലുള്ള പ്രസംഗങ്ങളും ഖുർ ആൻ ക്ലാസ്സുകളും ലേഖനങ്ങളും തന്നെ തങ്ങളുടെ മതപരമായ അറിവു വർധിപ്പിക്കാൻ ആശ്രയിക്കുന്നു. പലപ്പോഴും,  സമൂഹത്തിൽ വലിയ പ്രാസംഗികരായി അറിയപ്പെടുന്നവരും നേതാക്കളായി നിലകൊള്ളുന്നവരും പോലും ഇതിൽ എർപ്പെടുന്നതിനാൽ സഹാബികളുടെ മാർഗത്തിൽ നിന്ന് എത്ര മാത്രം വ്യതിചലിച്ചിരിക്കുന്നു ഇവർ എന്ന് ജനങ്ങൾ അറിയുന്നില്ല.  പ്രസംഗങ്ങളുടെ ആകർഷണീയതയെക്കാൾ പ്രമാണങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക്  പ്രാമുഖ്യം കല്പിക്കേണ്ടിയിരിക്കുന്നു നാം. അത് തന്നെ സച്ചരിതരായ മുൻഗാമികൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാകുകയും വേണം.

ഈ സമുദായത്തിൽ വരാനിരിക്കുന്ന ഭിന്നതകളെ കുറിച്ചു റസൂൽ (സ) മുന്നറിയിപ്പ് നല്കിയിരുന്നു:

ജൂതന്മാർ എഴുപത്തിയൊന്ന് കക്ഷികളായി വേർപിരിഞ്ഞു .ക്രിസ്ത്യാനികൾ എഴുപത്തിരണ്ട് കക്ഷികളായും . എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. അവയെല്ലാം നരകത്തിലാകും, ഒന്നൊഴികെ. ഇത് കേട്ട സഹാബികൾ ചോദിച്ചു : ഇതു വിഭാഗമാണ്‌ നരകത്തിൽ പ്രവേശിക്കാതിരിക്കുക , അല്ലാഹുവിന്റെ ദൂതരേ ? അല്ലാഹുവിന്റെ ദൂതൻ മറുപടി പറഞ്ഞു : ഞാനും എന്റെ സഹാബികളും ഇന്ന് നിലകൊള്ളുന്നതിൽ ആരാണോ (നിലകൊള്ളുന്നത് ) അവർ .

 ഇതാണ് സച്ചരിതരായ മുൻഗാമികളുടെ പാതയുടെ പ്രാധാന്യം . റസൂലും സഹാബത്തും നിലകൊണ്ട പാത . സല്കർമങ്ങളിൽ അവരെ പിന്തുടർന്നവരുടെയും . അതിനാൽ , ഏറെ ഭിന്നിപ്പുകൾ ഉണ്ടായ ഈ കാലത്ത് ജീവിക്കുന്ന നാം തീർച്ചയായും മനസ്സിലാക്കേണ്ടതുണ്ട്  ഈ പാതയെ . കാരണം, എല്ലാ വിഭാഗവും  നരകത്തിലാണ് , ഒന്നൊഴികെ.   ഇതാണ് ആ സംരക്ഷിത പാത . ഈ പാത പിന്തുടരുന്നവർ മാത്രമാണ് യഥാർഥത്തിൽ 
ഏതു കാലത്തും അഹ്ലുസ്സുന്നതി വൽ ജമാഅ .  ഈ പാത നാം മുറുകെ പിടിക്കണം, ഏറ്റവും മഹോന്നതനും സർവ ശക്തനുമായ നമ്മുടെ റബ്ബിനെ കണ്ടു മുട്ടുന്നത് വരെ.

തന്റെ സമുദായത്തോടുള്ള നബിയുടെ ഉപദേശം 

റസൂൽ (സ)തന്റെ അനുചരന്മാരോട് വളരെ ഹൃദ്യമായ ഒരു പ്രസംഗം നടത്തി. അവരെ അത് വല്ലാതെ സ്വാധീനിച്ചു . അതിന്റെ ശക്തിയാൽ അവരിൽ പലരും കരയുകയുണ്ടായി . അപ്പോൾ അവർ പറഞ്ഞു : "അല്ലാഹുവിന്റെ ദൂതരെ, ഇതൊരു വിടവാങ്ങൽ പ്രസംഗം പോലെയുണ്ടല്ലോ . അതിനാൽ ഞങ്ങളെ ഉപദേശിച്ചാലും". റസൂൽ(സ) മറുപടി പറഞ്ഞു :"അല്ലാഹുവിനെ ഭയപ്പെടാൻ ഞാൻ ഉപദേശിക്കുന്നു.കൂടാതെ , കേൾക്കുകയും അനുസരിക്കുകയും ചെയ്യുക, നിങ്ങളുടെ നേതാവു് ഒരു അടിമയാണെങ്കിലും .നിശ്ചയമായും , നിങ്ങളിൽ നിന്ന് ജീവിച്ചിരിക്കുന്നവർ ധാരാളം അഭിപ്രായ വ്യത്യാസങ്ങൾ കാണുന്നതാണ്. അപ്പോൾ, നിങ്ങൾ എന്റെയും ഖുലഫാ-ഉ-റാശിദീങ്ങളുടെയും ചര്യ മുറുകെ പിടിക്കുക . അത് നിങ്ങളുടെ അണപ്പല്ല് കൊണ്ട് കടിച്ചു പിടിക്കുകയും പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങളോട് (ബിദ് അത്തുകൾ ) ജാഗ്രത പുലർത്തുകയും ചെയ്യുക.നിശ്ചയമായും , എല്ലാ പുത്തൻ കാര്യങ്ങളും ബിദ് അത്താണ് .എല്ലാ ബിദ് അത്തും വഴി കേടാണ് . എല്ലാ വഴി കേടും നരകത്തിലാണ്" .

ഇതായിരുന്നു റസൂലിന്റെ ഉപദേശം . അതിനാൽ സച്ചരിതരായ ആ മുൻഗാമികളുടെ പാതയിലാണ് മോക്ഷം ആഗ്രഹിക്കുന്നവർ സഞ്ചരിക്കേണ്ടത് . അല്ലാഹു തആലാ ഖുർആനിൽ പറഞ്ഞതും കാണുക :

"ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത്‌ പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍ നിന്ന്‌ നിങ്ങളെ ചിതറിച്ച്‌ കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക്‌ നല്‍കിയ ഉപദേശമാണത്‌". Soorah al-An’aam: 153

 നരകശിക്ഷയെയും വഴികേടിലാകുന്നതിനെയും ഭയപ്പെടുന്നവർ സത്യപാതയിൽ നിന്നും ഭിന്നിച്ച കക്ഷികളിൽപെടാതിരിക്കുകയും സംരക്ഷിത പാത കണ്ടെത്തുകയും വേണം.റസൂലിനെയും സഹാബത്തിനെയും കണ്ടുമുട്ടാൻ ആവാൻ ആഗ്രഹിക്കുന്നുവെങ്കിൽ .അവരുടെ മാർഗം പിൻപറ്റുന്നയാൾ ,പ്രത്യേകിച്ചും  ഈ കാലത്ത്, അവരുടെ പാതയെ എതിർക്കുന്നവരാൽ ഉപദ്രവിക്കപ്പെടുന്നതും ഭീഷണിക്കു വിധേയരാവുന്നതുമാണ് .അതിനാൽ അവർ ക്ഷമ കൈക്കൊള്ളേണ്ടി വരും. തെറ്റായ പാതയിൽ സഞ്ചരിക്കുന്നവർ പലരീതിയിലും അവരെ സ്വാധീനിക്കാൻ ശ്രമിക്കും .അതിനാൽ അയാൾ ക്ഷമ പാലിക്കട്ടെ .
റസൂൽ (സ)പറഞ്ഞു :

ഇസ്ലാം തുടങ്ങിയത് അപരിചിതമായ നിലയിലാണ് .അപരിചിതമായ ഒന്നായി അത് ഒരിക്കൽക്കൂടി മാറും. അതിനാൽ അപരിചിതർക്കാണ്  തൂബാഹ് .

സഹാബികൾ ചോദിച്ചു : ആരാണ് ഈ അപരിചിതർ ,റസൂലേ ?
അദ്ദേഹം മറുപടി പറഞ്ഞു : ജനങ്ങൾ അധഃപതിക്കുമ്പോൾ നേരെ ചൊവ്വെ നില കൊള്ളുന്നവർ ആണവർ.
മറ്റൊരു റിപ്പോർട്ടിൽ : "ജനങ്ങൾ ദുഷിപ്പിച്ചതിനെ നേരെയാക്കുന്നവർ ആണവർ.
വഴികേടിലാവുന്നതിൽ നിന്നും നരകത്തിൽ നിന്നും ഒരാൾക്ക് രക്ഷ വേണമെങ്കിൽ സച്ചരിതരായ മുൻഗാമികളുടെ ചൊവ്വായ പാതയിൽ ഉറച്ചു നില്ക്കുക തന്നെ  വേണം .അവരെ കുറിച്ചു അള്ളാഹു പറഞ്ഞു :

4:69
ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍ -An-nisa': 69

4:70

"അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹമത്രെ അത്‌. എല്ലാം അറിയുന്നവനായി അല്ലാഹു മതി" - An-nisa':70

സുന്നത്തും ഫർളുമായ എല്ലാ നമസ്കാരത്തിലും പ്രാർഥിക്കാൻ അല്ലാഹു കല്പിച്ച ഒരു പ്രാർത്ഥനയുണ്ട്

1:6
                                "ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ"

അതിനാൽ സത്യപാതയ്ക്ക് പുറമേ വേറെയും പാതകളുണ്ട്‌ .അവ വഴികേടും വഞ്ചിക്കുന്നവയുമാണ് . അതുകൊണ്ട് ഒരു മനുഷ്യൻ അത്തരം പാതകൾ പിൻപറ്റുന്നതിൽ നിന്ന് തന്റെ റബ്ബിൽ അഭയം തേടിക്കൊള്ളട്ടെ . ഇതിന്റെ പ്രാധാന്യം കാരണമായി ഒരാൾ ഓരോ നമസ്കാരത്തിലും ഈ പ്രാർത്ഥന നിർവഹിക്കുന്നു.
ഇനി അതിന്റെ അർഥം ഒന്ന് കൂടി ശ്രദ്ധിക്കൂ:
നേരായ മാർഗം  
                       
ആരാണ് ഈ മാർഗത്തിൽ സഞ്ചരിക്കുന്നവർ ?
അല്ലാഹു അനുഗ്രഹിച്ചവരാണവർ  

      നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍
 
 .................................................................................................................................
Thank You for visiting to acquire great knowledge. Keep visiting. This article is being updated almost everyday.
This Blog is About: മുസ്ലിം ഐക്യം , യഥാർത്ഥ ഇസ്ലാം മതം , അല്ലാഹുവിന്റെ സത്യ മതം , കക്ഷിത്വം ; ഭിന്നിപ്പ്  ; അറിവില്ലാതെയുള്ള പ്രസംഗങ്ങൾ ; വാഗ്വാദങ്ങൾ എന്നിവയുടെ നിരർത്ഥകഥ , മതപരമായ അറിവു്  അഥവാ ഖുർആൻ വചനങ്ങളും ഹദീസും സഹാബികൾ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുകയും വ്യാഖ്യാനങ്ങൾ അവരുടേത് സ്വീകരിക്കുയും ചെയ്യേണ്ടതിന്റെ ആവശ്യകത .

Authentic Source Material:

“The Methodology of The Salaf us Saalih and The Ummah’s Need For It,” a lecture
delivered by the great scholar Saalih ibn Fawzaan al-Fawzaan (‫ ) حفظه الله‬on Thursday 3rd Muharram 1435 | November 7th 2013. Transcribed and translated, with explicit permission from the Scholar, by Abu Ismaa’eel Mustafa George DeBerry.

© Copyright Muwahhideen Publications 2014
Tobago, Trinidad & Tobago
www.Mpubs.org
info@mpubs.org
Kindly go to the website for the english book . This malayalam blog is not an official translation. The blog, and the hadith verses in the blog are not word to word translation.

This is a humble effort taken for the tens of thousands of malayaalee muslims who are confused about the conflicts in the ummah and are in need of finding the truth in the matters of disputes and to sincerely worship Allah alone without any partners.

അവരുടെ ശേഷം വന്നവര്‍ക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട്‌ ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു - See more at: http://www.malayalamquransearch.com/advanced_search.php?key=&sura_id1=59&aya_from1=10&aya_to1=10&search=Search#sthash.wsVixcJD.dpuf

അവരുടെ ശേഷം വന്നവര്‍ക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട്‌ ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു - See more at: http://www.malayalamquransearch.com/advanced_search.php?key=&sura_id1=59&aya_from1=10&aya_to1=10&search=Search#sthash.wsVixcJD.dpuf

അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സാറുകള്‍ക്ക്‌). തങ്ങളുടെ അടുത്തേക്ക്‌ സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്ക്‌ (മുഹാജിറുകള്‍ക്ക്‌) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക്‌ ദാരിദ്യ്‌രമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക്‌ അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ നിന്ന്‌ കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. - See more at: http://www.malayalamquransearch.com/advanced_search.php?key=&sura_id1=59&aya_from1=9&aya_to1=9&search=Search#sthash.3Xm4WCZ1.dpuf

അതായത്‌ സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്‍മാര്‍ക്ക്‌ (അവകാശപ്പെട്ടതാകുന്നു ആ ധനം.) അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍. - See more at: http://www.malayalamquransearch.com/advanced_search.php?key=&sura_id1=59&aya_from1=8&aya_to1=9&search=Search#sthash.ZkTlRUVk.dpuf

No comments:

Post a Comment